ലോകത്ത് ആദ്യ സ്മാർട്ട്‌ ലൈസൻസുമായി കുവൈറ്റ്‌; ലോകത്ത് എവിടെയും വാഹനം ഓടിക്കാം

  • 15/01/2021



കുവൈത്ത് സിറ്റി: ലോകത്ത് എവിടെ വേണമെങ്കിലും  വാഹനങ്ങൾ ഓടിക്കാൻ അനുവദിക്കുന്ന സ്മാർട്ട് ചിപ്പ് ഡ്രൈവിംഗ് ലൈസൻസ് വിതരണത്തിന് ഒരുങ്ങി കുവൈറ്റ്‌ ആഭ്യന്തര മന്ത്രാലയം.ഞായറാഴ്ച്ച മുതൽ കുവൈറ്റികൾക്കും പ്രവാസികൾക്കും സ്മാർട്ട്‌ ഡ്രൈവിംഗ് ലൈസൻസ് വിതരണം ചെയ്യുമെന്ന് അധികൃതർ  അറിയിച്ചു. ലോകത്ത് തന്നെ ആദ്യമായാണ് ഇങ്ങനൊരു സംവിധാനം വരുന്നത്.

അതീവ സുരക്ഷ മുൻനിർത്തി കൊണ്ടുള്ളതാണ് പുതിയ ലൈസൻസ്. അതുകൊണ്ട് തന്നെ തട്ടിപ്പ് അസാധ്യമാണെന്ന്  അധികൃതർ പറയുന്നു. ഒരു ചിപ്പിൽ ഉടമയുടെ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.


കുവൈത്തിലെ എല്ലാ ഗവർണറേറ്റ് കളിലെയും ട്രാഫിക് ഓഫീസുകളിൽ സ്വദേശികൾക്കും വിദേശികൾക്കും  പുതിയ സ്മാർട്ട് ലൈസൻസിന് വേണ്ടി അപേക്ഷ സമർപ്പിക്കാം.സ്മാർട്ട്‌ ലൈസൻസിനായി അധിക ഫീസ് ഈടാക്കുന്നില്ല. പഴയ ലൈസൻസ് നേടാൻ നൽകുന്ന ഫീസ് തന്നെ നൽകിയാൽ മതിയാകും.

Related News