കുവൈത്തിൽ പുതിയ സർക്കാർ മാർച്ചോടെ... ചർച്ചകൾ ആരംഭിച്ചു

  • 15/01/2021


കുവൈത്ത് സിറ്റി: മാർച്ചോടെ പുതിയ സർക്കാർ രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ രാജിവച്ച് ഒഴിഞ്ഞ പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ് ഉടൻ തുടങ്ങുമെന്ന് പ്രാദേശിക പത്രം  ചെയ്തു. പാർലമെന്റുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് ഷെയ്ഖ് സബ അൽ ഖാലിദ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്.പാർലമെൻറിലെ ഭൂരിപക്ഷ തീരുമാനത്തോടുള്ള സർക്കാരിന്റെ പ്രതികരണമായിരുന്നു രാജിയിൽ എത്തിച്ചത്. ദേശീയ അസംബ്ലിയുമായുള്ള സഹകരണം ഗൗരവപൂർവ്വം തെളിയിക്കണമെന്നും
തിരഞ്ഞെടുപ്പ് ഭേദഗതി ചെയ്യുന്ന ഫയലിൽ നടപടി വേണമെന്നും സർക്കാരിനെ എതിർത്തവർ പറഞ്ഞു. 

ഇതുവരെ സർക്കാർ നടത്തിയ പ്രസ്താവനകൾ ഒന്നും തൃപ്തികരമല്ല. പ്രസ്ഥാനങ്ങളുടെ കാലം അതിക്രമിച്ചതായും. ഇനി ആവശ്യമുള്ളത് യഥാർത്ഥവും ഗൗരവമേറിയതുമായ പ്രവർത്തനങ്ങൾ ആണെന്നും എംപിമാർ പറഞ്ഞിരുന്നു.ഈ സാഹചര്യത്തിൽ വരുന്ന മൂന്നാമത്തെ സർക്കാരിലെ അംഗങ്ങളെ അൽ ഖാലിദ് സമയമെടുത്തായിരിക്കും തീരുമാനിക്കുകയെന്നും റിപ്പോർട്ടുണ്ട്.



Related News