കുവൈത്തിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയം; കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം

  • 15/01/2021



കുവൈത്ത് സിറ്റി: കോവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിച്ചതിനാൽ രോഗികളുടെ എണ്ണം കൂടിയെന്നും അതേസമയം കോവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്നും ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി ഡോ.ഗാദാ ഇബ്രാഹിം.

പ്രതിദിനം 10 മുതൽ 12,000 വരെയാണ് ടെസ്റ്റ്‌ നടക്കുന്നത്. സാമ്പിളുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്നലെ രേഖപ്പെടുത്തിയ അണുബാധയുടെ നിരക്ക് വെറും 4.77 ശതമാനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനം ആരംഭിച്ചതുമുതൽ ഇതുവരെ 1,347,854 ലബോറട്ടറി പരിശോധനകൾ നടത്തിയതായും അധികൃതർ പറഞ്ഞു.


 


Related News