വീട്ടിൽ മരുജുവാന വളർത്തി; 40കാരനും കൂട്ടുകാരനും അറസ്റ്റിൽ

  • 15/01/2021



കുവൈത്ത് സിറ്റി:വീട്ടിൽ മയക്ക് മരുന്നായ മരുജുവാന കൃഷി ചെയ്ത 40 കാരനായ കുവൈറ്റി പൗരനും അദ്ദേഹത്തിന്റെ സുഹൃത്തും അറസ്റ്റിൽ.സുറാ പ്രദേശത്തെ വസതിയിൽ നാർകോട്ടിക്സ് വകുപ്പ് നടത്തിയ റെയ്ഡിൽ ക്യാപ്റ്റനോൺ , 50 ഗ്രാം ഹാഷിഷ് , എഴ് മരുജുവാന ചെടികൾ എന്നിവയാണ് കണ്ടെത്തിയത്. സുഹൃത്തിന്റെ പൂന്തോട്ടത്തിലും മരുജുവാന തൈകൾ കണ്ടെത്തിയിരുന്നു.

സ്വന്തം ആവശ്യത്തിനാണ് ചെടിയെന്ന് പ്രതികൾ മൊഴി നൽകി. എന്നാൽ ഇവർ ലഹരിമരുന്ന് കച്ചവടം നടത്തിയെന്ന് സുരക്ഷ ഏജൻസികൾ സ്ഥിരീകരിച്ചു. അനധികൃതമായി മയക്ക് മരുന്ന് കൈവശം വെയ്ക്കൽ, ഇവയുടെ ദുരുപയോഗം എന്നീകുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.  

Related News