TRASK അംഗങ്ങൾക്കുള്ള ബദർ അൽ സമാ മെഡിക്കൽ സെന്റർ പ്രിവിലേജ് ബദ്ർ ഹെൽത്ത് കാർഡ് വിതരണം ചെയ്തു

  • 15/01/2021

ബദർ അൽ സമാ മെഡിക്കൽ സെന്ററിൽ നടന്ന പരിപാടിയിൽ, മെഡിക്കൽ സെന്റർ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ്  തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്തിലെ (TRASK) അംഗങ്ങൾക്കുള്ള  പ്രത്യേക ബദർ ഹെൽത്ത് കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. ഈ കാർഡ് ഉപയോഗിച്ച് അംഗങ്ങൾക്ക് ഡോക്ടർ കൺസൾട്ടേഷൻ, എക്‌സ്‌റേ, ലബോറട്ടറി, ഫാർമസി എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങളിലും വിവിധ കിഴിവുകൾ ലഭിക്കുന്നതായിരിക്കും . ശ്രീമതി പ്രീമ മാർക്കറ്റിംഗ് കോർഡിനേറ്റർ, തമർ അബ്ബാസ് പി‌.ആർ.ഒ ബദർ അൽ സമാ മെഡിക്കൽ സെന്റർ, ട്രാസ്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാബു പരയിൽ, ഐപ്പ്  ലാനച്ചൻ, പ്രതിഭ ഷിബു, സിൽജ ആന്റണി, സീമ ജിജു തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ മികച്ച ആനുകൂല്യങ്ങളാണ് ബദ്ർ അൽ സമാ വാഗ്ദാനം നൽകിയിരിക്കുന്നത്. ഈ ഹെൽത്ത് കാർഡ്  എല്ലാ ട്രാസ്‌ക് അംഗങ്ങൾക്കും തികച്ചും സൗജന്യമായിരിക്കും.

Related News