വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് വരുന്നവർക്ക് വാക്സിനേഷൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും പിസിആർ പരിശോധനയും ക്വാറന്റൈനും നിർബന്ധം

  • 15/01/2021

വിദേശരാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്ക് വരുന്നവരുടെ കൈവശം കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും പി സി ആർ പരിശോധനയിൽ നിന്നും ക്വാറന്റൈനിൽ നിന്നും  ഒഴിവാക്കില്ലെന്ന് ഗവൺമെന്റ് അധികൃതർ വെളിപ്പെടുത്തിയതായി പ്രാദേശിക ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരാജ്യങ്ങളും വിദേശത്തുനിന്ന് വരുന്നവർക്ക് കൊവിഡ് വാക്സിനേഷൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള ഒരുക്കത്തിലാണ്. വാക്സിൻ  സ്വീകരിച്ച സർട്ടിഫിക്കറ്റുകൾ ആഗോള തലത്തിൽ അംഗീകരിക്കപ്പെടുന്ന സ്റ്റാൻഡേർഡ് സിസ്റ്റം  പ്രകാരം എടുത്തതായിരിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ  തടയാൻ വേണ്ടിയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ  ഭാഗമായി ഇനിമുതൽ എല്ലാ രാജ്യങ്ങളും ഡിജിറ്റൽ വാക്സിനേഷൻ പാസ്പോർട്ട് ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചുവരുന്നുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ കുവൈറ്റിൽ വാക്സിനേഷൻ സ്വീകരിച്ചവർക്ക് സർട്ടിഫിക്കറ്റ് നൽകുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. പലരാജ്യങ്ങളും കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. എങ്കിലും കുവൈറ്റിലേക്ക് മടങ്ങിയെത്തുന്നവർക്ക് ക്വാറന്റൈനും  മറ്റ് പിസിആർ പരിശോധനയും ഉൾപ്പെടെയുള്ള കോവിഡ്  പ്രോട്ടോക്കോളുകൾ പാലിക്കേണ്ടി വരുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

Related News