കുവൈറ്റിലേക്ക് എത്തുന്നവരുടെ പി സിആർ പരിശോധന ചാർജ് വിമാനകമ്പനികളിൽ നിന്ന് ഈടാക്കുന്നത് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചു

  • 15/01/2021


വിദേശത്തു നിന്നും വരുന്ന യാത്രക്കാരുടെ പിസിആർ പരിശോധനാ ചാർജ് വിമാനക്കമ്പനികൾ നിന്ന് ഈടാക്കുന്നത് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. ക്യാബിനറ്റ് നിർദ്ദേശപ്രകാരമാണ് പുതിയ തീരുമാനമൊന്നും ഡിജിസിഎ വ്യക്തമാക്കി. രാജ്യത്തേക്ക് വരുന്ന യാത്രക്കാരുടെ പി സി ആർ പരിശോധനക്കും ക്വാറന്റൈനും വേണ്ടി ഈടാക്കുന്ന ചാർജ് എയർലൈനിൽ നിന്നും ഈടാക്കുന്നത് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ്  മാറ്റിവെച്ചത്. ജനുവരി 17 മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചതായി ആണ് ഡിജിസിഎ അറിയിച്ചത്. സാങ്കേതിക റെഗുലേറ്ററി ആവശ്യകതകൾ പൂർത്തിയാകുന്നതുവരെ ഇത് മാറ്റിവെക്കുമെന്നാണ് റിപ്പോർട്ട്.

Related News