കുവൈറ്റിൽ പുതുതായി ജനിക്കുന്ന കുട്ടികളുടെ പേര് വിവരങ്ങൾ ശേഖരിക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനവുമായി അധികൃതർ

  • 15/01/2021

കുവൈറ്റിൽ ജനിക്കുന്ന കുട്ടികളുടെ പേര് വിവരങ്ങൾ ശേഖരിക്കാനും സൂക്ഷിക്കാനും പുതിയ ഇലക്ട്രോണിക് സംവിധാനവുമായി അധികൃതർ. ആഭ്യന്തര മന്ത്രാലയവും ആരോഗ്യമന്ത്രാലയം ചേർന്ന്  ഒരു ഏകോപനസമിതിയുണ്ടാക്കി ഗവൺമെന്റ് ആശുപത്രികളിലും പ്രൈവറ്റ് ആശുപത്രികളിലും ജനിക്കുന്ന കുഞ്ഞുങ്ങളുടെ പേരുവിവരങ്ങൾ ശേഖരിക്കാനും സൂക്ഷിക്കാനും ഇലക്ട്രോണിക് സംവിധാനം ആരംഭിക്കുന്നു. പുതുതായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ പേര് വിവരങ്ങൾ നേരിട്ട് മന്ത്രാലയങ്ങൾക്ക് ശേഖരിക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. കുവൈറ്റിൽ ജനിച്ച ഏകദേശം എൺപതിനായിരത്തോളം കുട്ടികളുടെ പേര് വിവരങ്ങൾ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്ത പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ചില മാതാപിതാക്കൾ കുട്ടികളുടെ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ പരാജയപ്പെട്ടെന്നും,  ചിലർ റെസിഡൻസ് ഫീസ് അടക്കേണ്ടതുണ്ടായതിനാൽ ഇതിൽ നിന്നും ഒഴിഞ്ഞു മാറാനായി പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാതെയിരിക്കുയാണെന്നും അധികൃതർ വ്യക്തമാക്കുന്നു. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ് ലഭിക്കുകയില്ലെന്നും അധികൃതർ അറിയിച്ചു.

Related News