ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി കുവൈറ്റ് അമീർ

  • 15/01/2021

 ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബ . ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയ്ക്കാണ് അമീർ അനുശോചന സന്ദേശം അയച്ചത്. ഭൂചലനത്തിൽ മരണപ്പെട്ടവർക്ക് വേണ്ടി ആത്മാർത്ഥമായ ദുഃഖം രേഖപ്പെടുത്തുന്നു, പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും  അമീർ അനുശോചനസന്ദേശത്തിൽ കുറിച്ചു. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ഇന്തോനേഷ്യക്ക്  കഴിയട്ടെ എന്നും  അമീർ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. നേരത്തെ ഇന്തോനേഷ്യയിൽ ഉണ്ടായ ഭൂചലനത്തിൽ നിരവധി പേർ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജകുമാരൻ ഷെയ്ക്ക് മിഷാൽ അൽ അഹമ്മദും ഇന്തോനേഷ്യൻ പ്രസിഡന്റിന്  അനുശോചന സന്ദേശം അയച്ചിട്ടുണ്ട്.

Related News