പുൽവാമ ഭീകരാക്രമണത്തിൽ സന്തോഷം പ്രകടിപ്പിച്ച് അർണബ്; വാട്സ്ആപ്പ് ചാറ്റ് പുറത്ത്

  • 16/01/2021


 

പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും റിപ്പബ്ലിക് ടിവി മേധാവിയുമായ അര്‍ണാബ് ഗോസ്വാമിയുടെ ചാറ്റുകള്‍ പുറത്തായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അര്‍ണാബും ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച് കൗണ്‍സില്‍) മുന്‍ മേധാവി പാര്‍ത്തോ ദാസ് ഗുപ്തയുമായുള്ള സംഭാഷണങ്ങളാണ് മുംബൈ പൊലീസ് പുറത്തുവിട്ടതായി റിപ്പോർട്ടുകൾ ഉള്ളത് . നിയമജ്ഞനും പൊതു പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷൺ അടക്കുമുള്ളവര്‍ പുറത്തായ വാട്‌സാപ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

പുൽവാമയിൽ നടന്ന രാജ്യത്തിനെതിരായ ഭീകരാക്രമണത്തിൽ വലിയ സന്തോഷമാണ്​ അർണബ്​ പ്രകടിപ്പിക്കുന്നത്​. ഭീകരാക്രമണത്തെകുറിച്ച്​ ‘വലിയ വിജയം’ എന്നാണ്​ ബാർക് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്തോ ദാസ് ഗുപ്തയോട്​ അർണബ്​ പറയുന്നത്​. ‘നമ്മൾ ഇത്തവണ വിജയിക്കും’ എന്നും പുൽവാമ ആക്രമണം അറിഞ്ഞ അർണബ്​ ആവേശത്തോടെ ചാറ്റുകളിൽ പ്രതികരിക്കുന്നുണ്ട്.

ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്​ കമ്പനിയായ ബാർക്​ സി.ഇ.ഒയും തമ്മിലുള്ള വാട്​സ്​ആപ്പ്​ ചാറ്റുകളിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്​ .

രാജ്യത്ത് ​ ഉടൻ ‘വലിയ എന്തെങ്കിലും സംഭവിക്കും’ എന്ന അർണബിന്‍റെ പരാമർശത്തോട്​ ‘ദാവൂദ്’ എന്നാണ്​ പാർത്തോ ദാസ്​ ​സംശയരൂപത്തിൽ ചോദിക്കുന്നത്.

അർനബ് ഗോസ്വാമി: ‘ഇല്ല സർ പാകിസ്ഥാൻ. പ്രധാനമായ എന്തെങ്കിലും ഇത്തവണ നടക്കും’

പാർത്തോ ദാസ് ഗുപ്ത: ‘അപ്പോൾ അദ്ദേഹം തെരഞ്ഞെടുപ്പ്​ തൂത്തുവാരും’

പാർത്തോ ദാസ് ഗുപ്ത: ‘അപ്പോൾ അദ്ദേഹം തെരഞ്ഞെടുപ്പ്​ തൂത്തുവാരും.

പാർത്തോ ദാസ് ഗുപ്ത: ‘സാധാരണ ആക്രമണമായിരിക്കുമോ’​?

അർനബ് ഗോസ്വാമി: സാധാരണ ആക്രമണത്തിനേക്കാൾ വളരെ വലുത്.

ചാവേർ ബോംബർ ഓടിച്ച കാർ സൈന്യം സഞ്ചരിച്ച ബസ്സിലേക്ക് ഇടിച്ചുകയറ്റിയുണ്ടായ സ്​ഫോടനത്തിൽ 40 പട്ടാളക്കാരാണ്​ വീരമൃത്യുവരിച്ചത്​. പുൽവാമക്ക്​ തിരിച്ചടിയായി ഇന്ത്യൻ സൈന്യം രഹസ്യമായി നടത്തിയ ബാലാക്കോട്ട്​ ആക്രമണം മൂന്ന്​ ദിവസംമുമ്പുതന്നെ അർണബ്​ അറിഞ്ഞിരുന്നതായും ചാറ്റുകൾ സൂചിപ്പിക്കുന്നു. ബാലകോട്ട് ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് വാട്‌സ്ആപ്പ് ചാറ്റിൽ ‘വലിയ എന്തെങ്കിലും സംഭവിക്കും’ എന്ന് അർണബ് പറയുന്നുണ്ട്​. ‘സാധാരണ ഉള്ളതിനേക്കാൾ വലുത്​ സംഭവിക്കും’ എന്നാണ്​ അർണബ്​ പാർത്തോദാസിനോട്​ പറയുന്നത്​.

ഈ ചാറ്റുകൾ ബി.ജെ.പിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും അർണബിന്‍റെ വ്യക്​തിബന്ധങ്ങളും വ്യക്​തമാണ്​. തന്‍റെ ചാനലിന്‍റെ റേറ്റിങ്​ വർധിപ്പിക്കാനായാൽ പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സഹായം ലഭ്യമാക്കാമെന്നാണ്​ അർണബ്​ ബാർക് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്തോ ദാസ് ഗുപ്തയോട്​ പറയുന്നത്.

Related News