കടൽ വഴി കുവൈറ്റിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 10 പേർ അറസ്റ്റിൽ

  • 16/01/2021

കുവൈറ്റ് സിറ്റി:  അബ്ദുല്ല തുറമുഖം വഴി അനധികൃതമായി കുവൈത്തിലേക്ക് കടക്കാൻ  ശ്രമിച്ച  10 പേരെ തീരസംരക്ഷണ സേന അറസ്റ്റ് ചെയ്തു. തുറമുഖം വഴി ചിലർ അനധികൃതമായി കുവൈറ്റിലേക്ക് കടക്കാൻ ശ്രമിക്കുന്നുവെന്ന കോൾ ലഭിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. തുടർന്ന് പോലീസിനെ കണ്ടയുടൻ ചിലർ ബോട്ടിൽ നിന്നും വെള്ളത്തിലേക്ക് ചാടി. 10 പേരെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇറാൻ സ്വദേശികൾ ആണെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.

Related News