5 രാജ്യങ്ങളിൽനിന്നുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഇന്നുമുതൽ ആരംഭിക്കും.

  • 17/01/2021

കുവൈറ്റ് സിറ്റി : “ബെൽസലാമ” എന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി വിദേശത്ത് നിന്ന് വീട്ടുജോലിക്കാരെ തിരികെ കൊണ്ടുവരാനുള്ള പദ്ധതി ഇന്ന് മുതൽ ആരംഭിക്കും.  കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള സുപ്രീംകമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 5 രാജ്യങ്ങളിൽനിന്നായി വീട്ടുജോലിക്കാരെ  കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കും,   ഫിലിപ്പീൻസ്, ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്  എന്നീ രാജ്യങ്ങളിലെ ഗാർഹിക തൊഴിലാളികൾക്കാണ് “ബെൽസലാമ” പ്ലാറ്റുഫോമിലൂടെ കുവൈത്തിലേക്ക് വരാൻ അനുവാദം നൽകിയിരിക്കുന്നത്. കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിക്കാച്ചായിരിക്കും ഗാർഹിക തൊഴിലാളികളുടെ മടക്കമെന്നും ഡിജിസിഎ അധികൃതർ അറിയിച്ചു.

Related News