പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം; വാക്‌സിനേഷന്‍ നടപടികള്‍ കാര്യക്ഷമമെന്ന് കുവൈറ്റ്

  • 17/01/2021



കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ മന്ദഗതിയിലാണെന്ന ആരോപണം നിഷേധിച്ച് ആരോഗ്യമന്ത്രാലയം. വാക്‌സിനേഷന്‍ നടപടിക്രമങ്ങള്‍ കാര്യക്ഷമമായി നടക്കുന്നതായും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അന്താരാഷ്ട മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ വാക്‌സിനേഷനുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികള്‍ ഉറപ്പുവരുത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

സാര്‍വത്രികമായി അംഗീകരിക്കപ്പെടാത്ത വാക്‌സിനുകള്‍ പല രാജ്യങ്ങളും ഉപയോഗിക്കുന്നത്. അത്തരത്തിലുള്ള വാക്‌സിന്‍ കുവൈറ്റ് ഉപയോഗിക്കത്തത് കൊണ്ട് വാക്‌സിനേഷന്റെ കാര്യത്തില്‍ കുവൈറ്റ് മന്ദഗതിയിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത്തരം വിഷയങ്ങളില്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി വാര്‍ത്തകള്‍ കൊടുക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.


Related News