കുവൈറ്റ് കൊടും തണുപ്പിലേക്ക്; താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ ആകാമെന്ന് കാലാവസ്ഥ റിപ്പോർട്ട്

  • 17/01/2021


കുവൈറ്റ് സിറ്റി: അടുത്ത ബുധനാഴ്ച മുതൽ കുവൈറ്റിൽ കൊടും തണുപ്പ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പുമായി മെട്രോളജിസ്റ്റ്  മുഹമ്മദ് കരം. മരുഭൂമികളിൽ പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രവചിച്ചു. റെസിഡൻഷ്യൽ ഏരിയകളിൽ താപനില 4 ഡിഗ്രി താഴെ ആകാനും സാധ്യതയുണ്ടെന്നും  അദ്ദേഹം പ്രവചിക്കുന്നു. അടുത്ത ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ കൊടുംതണുപ്പിന്  സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പടിഞ്ഞാറൻ റഷ്യയിൽ നിന്നുണ്ടാകുന്ന സൈബീരിയൻ കാറ്റ് മൂലം വലിയ തിരമാലക്ക് സാധ്യതയുണ്ടെന്നും കൊടുംതണുപ്പ് അനുഭവപ്പെടുന്നതും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. അതേസമയം ഏറ്റവും ഉയർന്ന താപനില 14 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും അദ്ദേഹം പ്രവചിച്ചു,

Related News