ഗാര്‍ഹിക തൊഴിലാളികളെ വരവേറ്റ് കുവൈറ്റ്; ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചതിലും കുറവ് ആളുകള്‍

  • 17/01/2021



ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കുവൈറ്റിലേക്ക് പുതുതായി റിക്രൂട്ട് ചെയ്ത ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്. ഇന്ന് മുതലാണ് കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രവേശനാനുമതി നല്‍കിയത്. ശ്രീലങ്കയില്‍ നിന്നും തൊഴിലാളികളെത്തുന്നുണ്ടെങ്കിലും ആകെ ഗാര്‍ഹിക തൊഴിലാളികളുടെ 11 ശതമാനം മാത്രമാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്.

ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികളെ അയക്കുന്ന രാജ്യം ഫിലിപ്പീന്‍സാണ്. എന്നാല്‍ ഏകീകൃത കരാറടക്കം പരിഹരിക്കപ്പെടാനുള്ള ചില പ്രശ്‌നങ്ങള്‍ ഫിലിപ്പീന്‍സുമായി നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. എത്യോപ്യ, നേപ്പാള്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ഗാര്‍ഹിക തൊഴിലാളികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അന്തിമ കരാര്‍ എന്ന് ഒപ്പിടുമെന്ന് വ്യക്തമല്ല.

ബംഗ്ലാദേശ് പുരുഷ ഗാര്‍ഹിക തൊഴിലാളികളെ മാത്രമാണ് കുവൈറ്റിലേക്ക് അയക്കുന്നത്. ഐവറി കോസ്റ്റ്, ബെനിന്‍, മഡഗാസ്‌കര്‍ എന്നിവിടങ്ങളില്‍ നിന്നും ചെറിയ തോതില്‍ തൊഴിലാളികളെത്തുന്നുണ്ട്.


Related News