വികസന കുതിപ്പിൽ കുവൈറ്റ്; എല്ലാ ഗവർണറേറ്റുകളിലെയും റോഡുകൾ പുതുക്കി പണിയാനുള്ള കരാറിൽ ഒപ്പിട്ടു

  • 17/01/2021

 കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലെയും പ്രധാന റോഡുകളുടെ പരിപാലനത്തിനും വികസനത്തിനുമായി പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ. റാണ അൽ ഫാരിസ് കരാർ ഒപ്പിട്ടതായി പൊതുമരാമത്ത് മന്ത്രാലയത്തിലെ അധികൃതർ അറിയിച്ചു.
ആറ് ഗവർണറേറ്റുകളിലായിട്ടാണ് മൂന്ന് ടെൻഡറുകളിലൂടെ റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നത്. ഇതിന് ഏകദേശം 15 ദശലക്ഷം ദിനാർ ചെലവ് വരുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. കണ്ട്രോൾ, ഓഡിറ്റിംഗ് സെക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് റാണ അൽ ഫാരിസ് ഒപ്പിട്ടത്. ട്രാഫിക് പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് പ്രധാനമായിട്ടും റോഡുകളുടെ  അറ്റകുറ്റപ്പണി നടത്തുന്നത്.

Related News