കുവൈറ്റിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ നാവികരുടെ പ്രശ്നത്തിൽ പരിഹാരം കാണുന്നു

  • 17/01/2021


 കുവൈറ്റ് സിറ്റി: കപ്പൽ ഉടമയും ചരക്ക് ഉടമയും തമ്മിലുള്ള വ്യാപാര നിയമ പ്രശ്നത്തെ തുടർന്ന് കുവൈറ്റിൽ കുടുങ്ങിക്കിടക്കുന്ന 16 നാവികരുടെ പ്രശ്നത്തിൽ പരിഹാരം കാണുന്നതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. നിയമപരമായ പ്രശ്നത്തെത്തുടർന്ന് ഷുയിബ തുറമുഖത്ത് തടങ്കലിൽ വച്ച  നാവികരുടെ പ്രശ്നത്തിലാണ് ഇന്ത്യൻ സ്ഥാനപതി സിബി ജോർജിന്റെ നേതൃത്വത്തിൽ പ്രശ്നം പരിഹരിക്കുന്നത്. നേരത്തെ പ്രശ്നം പരിഹരിക്കാതിനെ തുടർന്ന് ഇവർ നിരാഹാര സമരം നടത്തിയിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞയാഴ്ച കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി  ഖൊലൂദ് അൽ ഷെഹാബ് ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി.  കപ്പൽ തടങ്കലിൽ വച്ചതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി നിരവധി കക്ഷികൾ തമ്മിൽ ഉന്നതതല ഏകോപനം നടന്നിട്ടുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു, അടുത്ത കുറച്ച് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ കുവൈറ്റ് സൊസൈറ്റി ഫോർ ബേസിക് പ്രിൻസിപ്പിൾസ് ഫോർ ഹ്യൂമൻ റൈറ്റ്സ് പ്രശ്നത്തിൽ ഇടപെട്ടിരുന്നു. “പ്രശ്‌നം പരിഹരിക്കുന്നതിനും,  മനുഷ്യരാശിയുടെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനും സർക്കാർ ഏജൻസികളിലെയും ദേശീയ മനുഷ്യാവകാശ ഓഫീസിലെയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.

Related News