കുവൈറ്റിൽ കോവിഡ് പ്രോട്ടോക്കോളുകൾ കാറ്റിൽ പറത്തിയ നിരവധി കടകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ

  • 17/01/2021

കോവിഡ് പശ്ചാത്തലത്തിൽ കുവൈറ്റിലെ മുബാറക് അൽ കബീർ മുനിസിപ്പാലിറ്റിയിൽ   പ്രോട്ടോക്കോൾ ലംഘിച്ച കടകൾക്കെതിരെ മുന്നറിയിപ്പുമായി സൂപ്പർവൈസറി   ടീം. കോവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ഷോപ്പുകൾ, സെൻട്രൽ മാർക്കറ്റുകൾ, റീട്ടെയിൽ സ്റ്റോറുകൾ,  മാർക്കറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവയിലേക്ക് സൂപ്പർവൈസറി ടീം നടത്തിയ ഫീൽഡ് ട്രിപ്പിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. നിയമലംഘനങ്ങൾ നടത്തിയ 19 കടകൾക്കെതിരെ അധികൃതർ കർശന മുന്നറിയിപ്പ്  നൽകിയിട്ടുണ്ട്.  46 കടകളിൽ നടത്തിയ അന്വേഷണത്തിൽ കോവിഡ്  പ്രോട്ടോക്കോളുകൾ ലംഘിച്ച 15 കടകൾക്കെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശുചിത്വം പരിപാലിക്കാത്തതിന്റെ പേരിൽ മൂന്ന് കടകൾക്കെതിരെയും  മുന്നറിയിപ്പ് നൽകിയതായി അധികൃതർ വ്യക്തമാക്കുന്നു. കോവിഡ്  വൈറസ് വ്യാപന പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുക, കൈയുറ ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി എല്ലാ കോവിഡ്  പ്രോട്ടോക്കോളുകൾ  എല്ലാ കടകളും പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്, ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്താൻ ഇനിയും ഫീൽഡ് ട്രിപ്പ് തുടരുമെന്ന് മുനിസിപ്പാലിറ്റിയിലെ അധികൃതർ മുന്നറിയിപ്പുനൽകുന്നു. ഇനിയും ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ 139 എന്ന ഹോട്ലൈൻ  നമ്പറിലേക്കോ, 24727732 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് പരാതി അറിയിക്കണമെന്ന് എല്ലാ പ്രവാസികളോടും സ്വദേശികളോടും മുനിസിപ്പാലിറ്റി അധികൃതർ അഭ്യർത്ഥിച്ചു.

Related News