കുവൈറ്റിലേക്ക് പ്രവാസികൾ നുഴഞ്ഞുകയറിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രാലയം

  • 17/01/2021

കുവൈറ്റ് സിറ്റി:  ഇറാനിൽ നിന്നും കുവൈറ്റിലേക്ക് സമുദ്രാതിർത്തിയിലൂടെ നുഴഞ്ഞുകയറിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട്   ആഭ്യന്തരമന്ത്രി ഷെയ്ഖ് തമർ അൽ-അലി. എങ്ങനെയാണ് ഇറാനിൽ നിന്നുള്ള പൗരന്മാർ കുവൈറ്റിലേക്ക്  നുഴഞ്ഞു   കയറിയതെന്ന് വിശദമായി അന്വേഷിക്കാൻ വേണ്ടിയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്
നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റുചെയ്യുന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിച്ച പൗരന്മാരെ ഭരണകൂടം പ്രശംസിച്ചു.  ജന്മനാടിന്റെ സുരക്ഷയ്ക്കായി "ഓരോ പൗരനും ഒരു കാവൽക്കാരനാണ്" എന്ന് മന്ത്രാലയം പരാമർശിച്ചു. അബ്ദുല്ല തുറമുഖം വഴി അനധികൃതമായി കുവൈത്തിലേക്ക് കടക്കാൻ  ശ്രമിച്ച  10 പേരെ തീരസംരക്ഷണ സേന ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Related News