കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച ഒരുലക്ഷത്തോളം നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകൾ പിടിച്ചെടുത്തു

  • 17/01/2021

കുവൈറ്റ് സിറ്റി: ഏഷ്യൻ രാജ്യത്തുനിന്ന് കുവൈറ്റിലേക്ക് തലയണക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരുലക്ഷത്തോളം ചെറിയ പാക്കറ്റുകളിലാക്കിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ശുവൈഖ്  തുറമുഖത്തെ കസ്റ്റംസ് അധികൃതരാണ് ഒരു വലിയ കണ്ടെയ്നറൈനറിനുള്ളിൽ  കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച വൻ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ശേഖരം പിടികൂടിയത്. കസ്റ്റംസ് നിയമപ്രകാരം നിരോധിച്ച പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തതെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ അകപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറിയിട്ടുണ്ട്.

Related News