ജസീറ എയർവെയ്സിന് പുതിയ ഒരു വിമാനം കൂടി

  • 17/01/2021

കുവൈറ്റ് സിറ്റി; ജസീറ എയർവേയ്‌സിന് പുതിയ എയർബസ് എ 320 നിയോ വിമാനം ലഭിച്ചു. ഇതോടെ ഈ വിഭാഗത്തിൽ പെട്ട ആദ്യ വിമാനങ്ങളുടെ എണ്ണം  15 ആയി. പുതിയ വിമാനം ശനിയാഴ്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. “ഈ പുതിയ വിമാനത്തെ വ്യോമയാന മേഖലയ്ക്ക് വേണ്ടി സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, മുമ്പ് ചെയ്ത ഓർഡർ പ്രകാരം 2021 ലെ ആദ്യത്തെ പുതിയ വിമാനമാണിത്,” സിഇഒ രോഹിത് രാമചന്ദ്രൻ പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം വ്യോമയാന മേഖല വലിയ പ്രതിസന്ധി നേരിട്ടെങ്കിലും വൈറസ് വ്യാപനം നിയന്ത്രണവിധേയം ആയതോടെ ഈ വർഷം നല്ല രീതിയിൽ മുന്നോട്ടു പോകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം. ഇന്ധനക്ഷമത, ദൈർഘ്യമേറിയ ഫ്ലൈറ്റ് ശ്രേണി, സൗകര്യപ്രദമായ സീറ്റുകൾ തുടങ്ങി നിരവധി സവിശേഷതകൾ അടങ്ങിയതാണ് പുതിയ വിമാനം.

Related News