2020 സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 83,574വിദേശികൾ കുവൈറ്റ് വിട്ടു.

  • 18/01/2021

കുവൈറ്റ് സിറ്റി : കുവൈറ്റിൽ  2020 സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 83,574വിദേശികൾ താമസരേഖ റദ്ദ് ചെയ്ത്  സ്ഥിരമായി  കുവൈറ്റ് വിട്ടതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. അതോടെ  തൊഴിൽ വിപണിയിലെ താമസക്കാരുടെ എണ്ണം 15 ദശലക്ഷമായി കുറഞ്ഞു. 3 മാസത്തിനുള്ളിൽ വിവിധ സർക്കാർ ഏജൻസികളിലെ 2,144 ജീവനക്കാരുടെ കരാറുകൾ അവസാനിപ്പിച്ചതായും, എല്ലാ ബിസിനസ് മേഖലകളിലെയും സ്വദേശികളുടെ എണ്ണം 4,248 ആയി വർദ്ധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ സെപ്റ്റംബർ അവസാനത്തോടെ സ്വദേശികളുടെ എണ്ണം 400,909 തൊഴിലാളികളിലേക്ക് എത്തി.വിദേശികളായ  സർക്കാർ ജീവനക്കാരിൽ 65 ശതമാനവും  ആരോഗ്യ പ്രവർത്തകരും, അധ്യാപകരുമാണ്  ഗാർഹിക തൊഴിലാളികളുടെ എണ്ണം 3 മാസത്തിനുള്ളിൽ 7385 പേരുടെ കുറവുണ്ടായപ്പോൾ 382 പേർ  ഈ മേഖലയിൽ പുതുതായി പ്രവേശിച്ചു. 

Related News