കുവൈത്തില്‍ കുടുങ്ങിയ 16 ഓളം ഇന്ത്യന്‍ നാവികരുടെ വിഷയത്തില്‍ പരിഹാരമാകുന്നു.

  • 18/01/2021

കുവൈത്ത് സിറ്റി: നിയമതര്‍ക്കത്തെ തുടര്‍ന്ന് ഒമ്പത് മാസമായി കുവൈത്ത് തീരത്ത് കുടുങ്ങി കുടുങ്ങിക്കിടക്കുന്ന നാവികരുടെ വിഷയത്തില്‍ അധികൃതര്‍ ഇടപെടന്നു. കുടുങ്ങിക്കിടക്കുന്നവരില്‍ 16 പേര്‍  ഇന്ത്യന്‍ നാവികരാണ്. പ്രശ്‌നത്തില്‍ പരിഹാരമില്ലാതായതോടെ നേരത്തേ  നാവികര്‍  നിരാഹാര സമരത്തില്‍ ഏര്‍പ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇത്  സംബന്ധമായി ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് കുവൈത്ത് അധികാരികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. 

കപ്പല്‍ ഉടമയും  ചരക്ക് ഉടമയും തമ്മിലുള്ള തര്‍ക്കമാണ് ഷോയിബ തുറമുഖത്ത് കപ്പല്‍ നങ്കൂരമിടുവാന്‍ കാരണം.വിഷയത്തില്‍ ഇടപ്പെട്ട കുവൈത്ത് ഹ്യൂമൻ റൈറ്റ്സ് സംഘടനയും പരിഹാരത്തിനായി ശ്രമം തുടരുന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച് വിവിധ സര്‍ക്കാര്‍  ഏജൻസികളുമായും  ദേശീയ മനുഷ്യാവകാശ ഓഫീസിലെ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രതിനിധികള്‍ അറിയിച്ചു. 

Related News