അമേരിക്കയിൽ സ്വത്ത് വാഗ്ദാനം ചെയ്ത് റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, നിരവധി സ്വദേശികൾ കബളിപ്പിക്കപ്പെട്ടു.

  • 18/01/2021

കുവൈറ്റ് സിറ്റി:   നിരവധി കുവൈറ്റ് നിക്ഷേപകരെ കബളിപ്പിച്ചതിന് റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്യുന്നതും അമേരിക്കയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും ചെയ്യുന്ന  ഒരു പൗരനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. സ്വദേശികളിൽനിന്ന്  നിന്ന് പണം ഈടാക്കിയതിനുശേഷം മുങ്ങുന്ന രീതിയാണ് ഇദ്ദേഹം നടപ്പിലാക്കിയത് . അമേരിക്കയിൽ മനോഹരമായ വില്ലകളുടെ വീഡിയോ തന്റെ ക്ലയന്റുകളെ കാണിച്ചായിരുന്നു തട്ടിപ്പ് , തുടർന്ന് സ്വദേശികളിൽനിന്ന് വില്ലകൾക്കായി പണം ഈടാക്കിയതിനുശേഷം പ്രതി മുങ്ങുകയായിരുന്നു. നിരവധി സ്വദേശികളാണ് പരാതിയുമായി അധികൃതരെ സമീപതിച്ചത് , തുടർന്ന് നടത്തിയ അന്യോഷണത്തിൽ പ്രതിയെ കബദ്  ഏരിയയിൽവച്ചു പിടികൂടി. 

Related News