55 ലക്ഷത്തോളം ഡോസ് വാക്സിൻ കുവൈത്തിലെത്തിക്കും; കു​ത്തി​വെ​പ്പ്​ മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്ന ആരോപണം നിഷേധിച്ച് ആരോഗ്യ മന്ത്രാലയം

  • 18/01/2021


കുവൈത്ത് സിറ്റി : രാജ്യത്തെ 27 ലക്ഷം ആളുകള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് നല്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 55 ലക്ഷത്തോളം ഡോസ് വാക്സിൻ രാജ്യത്ത് എത്തിക്കുവാനുള്ള പരിശ്രമത്തിലാണെന്നും രാജ്യത്ത് വിതരണം ചെയ്യുന്ന  ഫൈസർ വാക്സിൻ സുരക്ഷിതവും അന്താരാഷ്ട്ര അധികാരികളുടെ അംഗീകാരവും നേടിയതാണെന്നും അധികൃതര്‍ പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് കുത്തിവയ്പ് നടക്കുന്നതെന്നും മറ്റുള്ള പ്രചരണങ്ങളില്‍ അടിസ്ഥാനമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്‌സിൻ എടുത്തവർക്ക് തുടർദിവസങ്ങളിൽ പ്രത്യേക പരിചരണം ആവശ്യമില്ലന്നും  കുത്തിവയ്പ്ടുത്ത ആര്‍ക്കും ഇതുവരെ  പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായിട്ടില്ലന്നും അധികൃതര്‍ പറഞ്ഞു.  

കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ര​ണ്ടാം ഡോ​സ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ആരംഭിച്ചത്. ആ​ദ്യ ഡോ​സെ​ടു​ത്ത്​ 21 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ്​ ര​ണ്ടാ​മ​ത്തെ ഡോ​സ്​ എ​ടു​ക്കേ​ണ്ട​ത്. ഇ​ത്​ ബൂ​സ്​​റ്റ​ർ ഡോ​സാ​ണ്. ര​ണ്ടാം ഡോ​സ്​ എ​ടു​ത്ത്​ ഒ​രാ​ഴ്​​ച​ക്ക്​ ശേ​ഷ​മാ​ണ്​ ഫ​ലം പൂ​ർ​ണ തോ​തി​ൽ ല​ഭി​ക്കു​ക. കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പിന്‍റെ ആ​ദ്യ ഡോ​സ്​ എ​ടു​ത്ത ശേ​ഷം ര​ണ്ടാം ഡോ​സ്​ എ​ടു​ക്കു​ന്ന​തി​ന്​ മു​മ്പ്​ വി​ദേ​ശ​യാ​ത്ര ന​ട​ത്ത​രു​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. 

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും എണ്ണം അടിസ്ഥാനമാക്കിയാണ് വാക്സിനേഷൻ പദ്ധതി തയ്യാറാക്കുന്നത്.അന്താരാഷ്ട്ര സംഘടനകളുടെ ശുപാർശകൾ പ്രകാരം 16 വയസ്സിന് താഴെയുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ, ഹൈപ്പർസെൻസിറ്റിവിറ്റി ഉള്ളവരെ പ്രതിരോധ കുത്തിവയ്പില്‍ നിന്നും ഒഴിവാക്കും. ഇപ്പോയത്തെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 5.55 ദശലക്ഷം ഡോസുകൾ ആവശ്യമാണെന്നും  5.7 ദശലക്ഷം ഡോസുകള്‍ കുവൈത്ത് റിസര്‍വ്  ചെയ്തതായും അധികൃതര്‍ പറഞ്ഞു. വാ​ക്​​സി​ൻ ആ​വ​ശ്യ​ത്തി​ന്​ ല​ഭി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സ​മാണ് പ്രതിരോധ കുത്തിവയ്പ്  മറ്റ് കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നതിന് ​ ത​ട​സ്സ​മെ​ന്നും അ​ധി​കൃ​ത​ർ പറഞ്ഞു. ​​

Related News