467 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 354 പേർക്ക് രോഗ മുക്തി

  • 18/01/2021

കുവൈത്ത്‌ സിറ്റി : രാജ്യത്ത് 467 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 158,244 ആയി.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 8,807 പരിശോധനകളാണ് ഇന്ന്  നടന്നത്.  ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,406,352 ആയി.കോവിഡ് ചികിത്സലായിരുന്ന ഒരാള്‍ മരണപ്പെട്ടതോടെ രാജ്യത്തെ ആകെ മരിച്ചവരുടെ എണ്ണം 948 ആയി ഉയര്‍ന്നു. 354  പേരാണു ഇന്ന്  രോഗ മുക്തരായത്‌ . ഇതുവരെയായി 151,496 പേരാണ്   രാജ്യത്ത് ആകെ  കോവിഡ് മുക്തരായത്. ചികിൽസയിൽ 5,800 പേരും  തീവ്ര പരിചരണത്തിൽ 56 കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related News