അഞ്ച് പേര്‍ക്ക് ഒരു ഭാര്യ; യഥാര്‍ത്ഥ 'പാഞ്ചാലി' ഡെറാഡൂണില്‍

  • 19/01/2021




മഹാഭാരത കഥയിലെ പാഞ്ചയിലെ എല്ലാവര്‍ക്കും അറിയാം. അതുപോലെ യഥാര്‍ത്ഥ ജീവിതത്തിലും ഒരു 'പാഞ്ചാലി' ഉണ്ട്. അഞ്ച് ഭര്‍ത്താക്കന്മാരാണ് ഈ പെണ്‍കുട്ടിക്കുള്ളത്. ഉത്തരേന്ത്യയിലെ ഡെറാഡൂണ്‍ പ്രവിശ്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് രാജോ വര്‍മ്മ എന്ന പെണ്‍കുട്ടി താമസിക്കുന്നത്. ഈ നാടിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും എക്കാലവും ഓരോ തലമുറയും പിന്തുടര്‍ന്ന് പോന്നു.

രാജോ വര്‍മ്മയ്ക്ക് അഞ്ച് ഭര്‍ത്താക്കന്മാര്‍ ആണുള്ളത്. 21 വയസ്സ് ഉള്ള രാജോ വര്‍മ എന്ന പെണ്‍കുട്ടി 24 വയസുള്ള ഗുഡ്ഡുവിനെയാണ് വിവാഹം ചെയ്തത്. നാട്ടിലെ ആചാര പ്രകാരം ഭര്‍ത്താവിന്റെ സഹോദരങ്ങളെ കൂടി വിവാഹം കഴിക്കേണ്ടി വരുന്നു. ആദ്യ വിവാഹം കഴിഞ്ഞു ഒരു വര്‍ഷത്തിന് ശേഷം രാജോ മറ്റു സഹോദരങ്ങളെയും വിവാഹം ചെയ്തു.

ഉത്തരേന്ത്യയിലെ ഡെറാഡൂണ്‍ പ്രവിശ്യയിലെ ഒരു ചെറിയ ഗ്രാമത്തില്‍ ആണ് ഈ ആചാരം ഉള്ളത്. അമ്പരപ്പിക്കുന്ന ഈ ആചാരം ഇന്നും ഈ ഗ്രാമത്തില്‍ ഉണ്ട്. ഭര്‍ത്താവിനെ വിവാഹം കഴിക്കുന്ന യുവതി ഭര്‍ത്താവിന് എത്ര സഹോദരന്മാര്‍ ഉണ്ടോ അവരെയും വിവാഹം കഴിക്കണം. എല്ലാ ഭര്‍ത്താക്കന്മാരേയും തുല്യമായി സ്‌നേഹിക്കുകയും വേണം. ഇത്തരത്തില്‍ വിവാഹം ചെയ്താല്‍ സമ്പല്‍ സമൃദി ഉണ്ടാവും എന്നാണ് വിശ്വാസം.

Related News