ഏക പക്ഷീയമായ മാറ്റങ്ങള്‍ അംഗീകരിക്കാനാവില്ല; പുതിയ നയം പിൻവലിക്കണമെന്ന് വാട്സ്ആപ്പിനോട് കേന്ദ്രസര്‍ക്കാർ

  • 19/01/2021




ന്യൂഡല്‍ഹി: വാട്സ്ആപ്പ് നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന്റെ കത്ത്. ഏക പക്ഷീയമായ മാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വാട്‌സാപ്പ് സി ഇ ഒ വില്‍ കാത്ചാര്‍ട്ടിന് അയച്ച കത്തില്‍ കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാട്‌സാപ്പ് ഉപയോക്താക്കള്‍ ഇന്ത്യയിലാണ്. വാട്‌സാപ്പിന്റെ ഏറ്റവും വലിയ സേവന വിപണികളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യക്കാരുടെ സ്വകാര്യതയെ മാനിച്ചേ പറ്റൂ. സ്വകാര്യതാ നയത്തില്‍ അടുത്തിടെ കമ്പനി വരുത്തിയ മാറ്റം ഇന്ത്യന്‍ പൗരന്റെ സ്വയം നിര്‍ണയാവകാശവുമായി ബന്ധപ്പെട്ട് വലിയ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ കത്തില്‍ പറയുന്നത്.

Related News