യാത്രക്കാർക്ക് കൊവിഡ്; ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്

  • 17/10/2020

 ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്. എയര്‍ഇന്ത്യ, വിസ്താര എന്നീ വിമാന സര്‍വ്വീസുകള്‍ക്കാണ് ഒക്ടോബര്‍ 30 വരെ വിലക്കേര്‍പ്പെടുത്തിയത്.  എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ഹോങ്കോങ്ങ് വിമാനത്തിലും വിസ്താരയുടെ ചെന്നൈ-ഹോങ്കോങ്ങ് വിമാനത്തിലും വ്യാഴാഴ്ച സഞ്ചരിച്ച ചില യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. 

 ഹോങ്കോങ്ങിലെ എല്ലാ യാത്രക്കാര്‍ക്കും യാത്രയ്ക്ക് 72 മണിക്കൂറ് മുൻപ്  കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദ്ദേശം.  ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നും മാർ​ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. എന്നാല്‍ എയര്‍ ഇന്ത്യയും വിസ്താരയും ഈ നിര്‍ദ്ദേശം പാലിച്ചിട്ടില്ലെന്നും ഹോങ്കോങ് വ്യക്തമാക്കി. ഒക്ടോബര്‍ 17 മുതല്‍ ഒക്ടോബര്‍ 30 വരെ ഹോങ്കോങ്ങ് സര്‍ക്കാര്‍ ഈ രണ്ട് വിമാന സര്‍വ്വീസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Related News