ഇന്ത്യയിൽ കൊവിഡ് രോഗമുക്തര്‍ 65 ലക്ഷം കടന്നു; 62,212 പുതിയ രോഗികള്‍; 837 മരണം

  • 17/10/2020

24 മണിക്കൂറിനിടെ 62,212 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 74,32,680 ആയി. ഇന്നലെ 837 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 1,12,998 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്. 1.52 ശതമാനമാണ് രാജ്യത്തെ കൊവിഡ് മരണനിരക്ക്. 70,816 പേര്‍ ഇന്നലെ രോഗമുക്തി നേടി. രോഗമുക്തി നേടുന്നവരുടെ എണ്ണമുയരുന്നത് രാജ്യത്തിന് ആശ്വാസമാണ്.87.78ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് രോഗമുക്തര്‍ 65 ലക്ഷം കടന്നു. 65,24595 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. ആകെ രോഗബാധിതര്‍ 74 ലക്ഷം പിന്നിട്ടെങ്കിലും എട്ടുലക്ഷം രോഗികള്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.

Related News