പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം

  • 21/01/2021




മുംബൈ: പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം. അഗ്നിശമന സേനയുടെ എട്ടോളം യൂണിറ്റുകള്‍ അഗ്നിബാധ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്. ഉച്ചയ്ക്ക് ശേഷമാണ് പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെര്‍മിനല്‍ ഒന്നിന് സമീപം തീപിടുത്തമുണ്ടായത്. കൊറോണ വൈറസിനെതിരായ കോവിഷീല്‍ഡ് വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് നിര്‍മ്മിക്കുന്നത്.

അതേസമയം കോവിഡ് ഉല്‍പാദനം നടക്കുന്ന പ്ലാന്റിന് തീപിടിച്ചിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വ്യക്തമാക്കി. അഗ്‌നിബാധയില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിട്ടത്തിലാണ് തീപിടുത്തമുണ്ടായതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.

Related News