ജീവനക്കാരന് കൊവിഡ്; കുവൈറ്റിലെ കൊറിയൻ എംബസി താൽക്കാലികമായി അടച്ചുപൂട്ടി

  • 17/10/2020

കുവൈറ്റ് സിറ്റി; കുവൈറ്റിലെ  കൊറിയൻ  എംബസി  ഒക്ടോബർ 18 മുതൽ 20 വരെ താൽക്കാലികമായി അടച്ചുപൂട്ടി. എംബസി സ്റ്റാഫുകളിലൊരാൾ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. എംബസിയിലെ എല്ലാ സ്റ്റാഫുകളും പിസിആർ പരിശോധനയ്ക്ക് വിധേയമായി.  ജീവനക്കാരുടെ   പരിശോധനാ ഫലങ്ങളെ അടിസ്ഥാനമാക്കി ഒക്ടോബർ 21 ബുധനാഴ്ച മുതൽ എംബസിയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കണോ, അതോ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടൽ നീട്ടണോ എന്ന് തീരുമാനിക്കും.

Related News