സിവിൽ ഐഡി കാർഡുകൾ കെട്ടിക്കിടക്കുന്നു; കാർഡ് കൈപ്പറ്റാൻ നിർദ്ദേശവുമായി കുവൈറ്റിലെ സിവിൽ ഇൻഫർമേഷൻ അതോറിറ്റി

  • 17/10/2020

 കുവൈറ്റികളുടെയും വിദേശികളുടെയും നിരവധി  സിവിൽ ഐഡി കാർഡുകൾ കിയോസ്​കുകളിൽ കെട്ടിക്കിടക്കുന്നുവെന്ന് റിപ്പോർട്ട്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആരും സിവിൽ ഐഡി കാർഡുകൾ കൈപ്പറ്റാത്ത സാഹചര്യത്തിലാണ് കെട്ടിക്കിടക്കുന്നത്.  പുതിയ ഐഡി കാർഡുകൾ​ നിക്ഷേപിക്കാൻ കഴിയാതെ സിവിൽ ഇൻഫർമേഷൻ അതോറിറ്റി പ്രതിസന്ധി നേരിടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കുവൈറ്റികളുടെയും വിദേശികളുടെയും 8,58,000 കാർഡുകൾ സിവിൽ ഇൻഫർമേഷൻ അതോറിറ്റി തയ്യാറാക്കി​യിട്ടുണ്ടെന്നും, ഇതിൽ 4,84,298 വിദേശികളുടേതാണെന്നും അധികൃതർ അറിയിച്ചു. 

  നടപടിക്രമങ്ങൾ പൂർത്തിയായ സ്വദേശികളും വിദേശികളും കാർഡ്​ കൈപ്പറ്റണമെന്ന്​  സിവിൽ ഇൻഫർമേഷൻ  അതോറിറ്റിയിലെ പ്രൊഡക്​ഷൻ ആൻഡ്​ ഡിസ്​ട്രിബ്യൂഷൻ മേധാവി ജാസിം അൽ മിതീൻ ആവശ്യപ്പെട്ടു. പാസി ആസ്ഥാനത്തെ 45 വെൻഡിങ്​ മെഷീനുകൾ വഴിയാണ്​ വിതരണം. നടപടി ക്രമങ്ങൾ പൂർത്തിയായവർ കാർഡ് കൈപ്പറ്റാൻ പാസി ആസ്ഥാനത്ത്​ എത്തണമെന്ന്​ അധികൃതർ നിർദ്ദേശം നൽകി. അതോറിറ്റിയുടെ വെബ്​സൈറ്റ്​ ​വഴി അപ്പോയിൻറ്​മെൻറ്​ എടുത്തവർക്ക്​ മാത്രമാണ്​ പ്രവേശനം. നേരിട്ടുള്ള സന്ദർശനം അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.  അതോറിറ്റിയുടെ വെബ്​സൈറ്റിൽ സ്റ്റാറ്റസ്​ പരിശോധിക്കാൻ സൗകര്യമുണ്ട്​. 1889988 എന്ന നമ്പറിൽ വിളിച്ചാലും സ്​റ്റാറ്റസ്​ അറിയാമെന്നും അധികൃതർ വ്യക്തമാക്കുന്നു

Related News