പൊതു സ്ഥാപനങ്ങളിൽ പ്രവാസികളെ ജോലിയിൽ നിയമിക്കാനുള്ള അപേക്ഷകൾ നിരസിക്കും

  • 17/10/2020

കുവൈറ്റ് സിറ്റി;   പൊതു സ്ഥാപനങ്ങളിൽ ജോലിക്കായ് പ്രവാസികളെ നിയമിക്കാനുള്ള ​ഗവൺമെന്റിന്റെ അപേക്ഷകൾ  നിരസിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ (സി‌എസ്‌സി) അറിയിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. പൊതു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന  പ്രവാസികളായ ജീവനക്കാരുടെ കരാർ മാറ്റി സേവനങ്ങളുമായി  ബന്ധപ്പെട്ട ഒരു കരാറിലേക്ക് പകരം വയ്ക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് സി‌എസ്‌സിയ്ക്ക് കുവൈറ്റ് മുനിസിപ്പാലിറ്റി  അഭ്യർത്ഥന സമർപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. “പ്രവാസികളെ നിയമിക്കാനുള്ള ​ഗവൺമെന്റിന്റെ അപേക്ഷകൾ   ലഭിക്കുമ്പോഴെല്ലാം അത് പൂർണ്ണമായും നിരസിക്കപ്പെടും,” സി‌എസ്‌സി വ്യക്തമാക്കി. 

Related News