മോശം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ലെബനൻ മാധ്യമപ്രവർത്തകയെ കുവൈറ്റിൽ നിന്നും നാടുകടത്തി

  • 17/10/2020

കുവൈറ്റ് സിറ്റി;   ലെബനൻ മാധ്യമപ്രവർത്തക  സാസ്ഡെലിനെ കുവൈറ്റിൽ നിന്നും നാടുകടത്തിയതായി  ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സോഷ്യൽ മീഡിയയിൽ   പൊതു ധാർമ്മികതയ്ക്ക് വിരുദ്ധവും മോശവുമായ ചിത്രങ്ങൾ അടുത്തിടെ പ്രസിദ്ധീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അധികൃതരാണ് ഇവരെ നാടുകടത്താനുളള ചുമതലകൾ വഹിച്ചിരുന്നത്.  കുവൈറ്റ് എയർലൈൻസ് വിമാനത്തിൽ  ഇന്ന് വൈകിട്ട് ബെയ്‌റൂത്തിലേക്ക് പറഞ്ഞയച്ചു. 

Related News