243ൽ അധികം കാൽനടയാത്രക്കാർ കുവൈറ്റിൽ പ്രതിവർഷം അപകടത്തിൽ പെടുന്നു; ഭൂരിഭാ​ഗവും ഇരയാകുന്നത് കുട്ടികൾ

  • 17/10/2020

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കുവൈത്തിൽ പ്രതിവർഷം ഏകദേശം 243 കാൽനടയാത്രക്കാർ അപകടത്തിൽ  പെടുന്നുവെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. റോഡ് മുറിച്ചുകടക്കുമ്പോൾ കാൽനടയാത്രക്കാർ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതാണ് മിക്ക കാൽനട അപകടങ്ങൾക്കും കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷങ്ങളിൽ, ഹൈവേകൾ,  മാർക്കറ്റുകൾ, സ്കൂളുകൾക്ക് മുൻ വശമുളള റോഡുകളിൽ,   ഉൾപ്പെടെയുളള സ്ഥലങ്ങളിലാണ് കൂടുതൽ  അപകടങ്ങളുണ്ടായത്.  ഇരകളിൽ ഭൂരിഭാഗവും കുട്ടികളാണ്, റോഡുകൾ‌ മുറിച്ചുകടക്കുമ്പോൾ‌ കുട്ടികളോടൊപ്പം പോകുന്നവരുടെ അശ്രദ്ധയും ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നു.

ഹൈവേകൾ മുറിച്ച് കടക്കുന്നതിന് പകരം കാൽനടയാത്രക്കാർക്ക് വേണ്ടി  ബ്രിഡ്ജ് ഉപയോ​ഗപ്പെടുത്താൻ ബന്ധപ്പെട്ട അധികാരികൾ പ്രവർത്തിക്കുന്നുണ്ട്, എന്നാൽ ഇപ്പോഴും ഭൂരിഭാ​ഗം  കാൽനടയാത്രക്കാരും ഈ ബ്രിഡ്ജ് ഉപയോ​ഗപ്പെടുത്താതെ നിയമം ലംഘിച്ച് ഹൈവേ മുറിച്ചുകടക്കുകയാണ്. ഇത് അവരുടെ ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പീനൽ കോഡിൻന്റെ ട്രാഫിക് നിയമത്തിന്റെയും പശ്ചാത്തലത്തിൽ മരണത്തിന് ഇടയാക്കുന്ന കാൽനട അപകടങ്ങളെ മുൻ‌കൂട്ടി നിശ്ചയിച്ച കൊലപാതകമായി കണക്കാകുമെന്നും തക്കതായ ശിക്ഷ ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഓരോ കേസുകളുടെയും സാഹചര്യങ്ങൾ അനുസരിച്ച് വധശിക്ഷയോ ജീവപര്യന്തമോ തടവ് ശിക്ഷയോ ലഭിക്കാം. ഡ്രൈവർമാരുടെ അശ്രദ്ധ മൂലം അപകടമുണ്ടാകുകയാണെങ്കിൽ ശിക്ഷിക്കപ്പെടും, ഒരു കുട്ടി അശ്രദ്ധയോടെ അപകടത്തിൽ പെടുമ്പോൾ  രക്ഷാധികാരിക്ക് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കുറ്റം ചുമത്തപ്പെടും.

കാൽനടയാത്രക്കാർ ട്രാഫിക് ചട്ടങ്ങൾ ലംഘിച്ചുവെന്ന്  തെളിയിക്കപ്പെട്ടതിനാൽ കാൽനടയാത്രക്കാർക്ക് മീതെ ഓടിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെ കുറ്റവിമുക്തരാക്കി ജുഡീഷ്യറി കഴിഞ്ഞ വർഷങ്ങളിൽ നിരവധി വിധികൾ പുറപ്പെടുവിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വാഹന ഡ്രൈവർമാർ ട്രാഫിക് നിയമം അനുസരിച്ചാലും റോഡ് മുറിച്ച് കടക്കുമ്പോൾ കാൽനടയാത്രക്കാരുടെ അശ്രദ്ധ മൂലം നിരവധി അപകടങ്ങൾ ഉണ്ടാകുന്നു.

ഈ അപകടങ്ങൾ കുറയ്ക്കുന്നതിനും ജീവൻ സംരക്ഷിക്കുന്നതിനുമായി, റോഡുകൾ‌ മുറിച്ചുകടക്കുന്നതിന് ക്രോസിം​ഗ് ലൈനിലൂടെ‌ മാത്രമേ കാൽ‌നടയാത്രക്കാർ പോകാൻ ‌ പാടുളളൂ, മാത്രമല്ല മക്കളെ നിരീക്ഷിക്കാൻ‌ മാതാപിതാക്കൾ‌ ബാധ്യസ്ഥരാണ്,  കുട്ടികളെ സ്വയം റോഡ് മുറിച്ച് കടക്കാൻ ‌ അനുവദിക്കരുത്. ഡ്രൈവർമാർ അവരുടെ ഭാഗത്ത് നിന്ന് ജാഗ്രത പാലിക്കുകയും ശ്രദ്ധിക്കുകയും വേണം, ഡ്രൈവിംഗ് സമയത്ത് ഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

Related News