വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ വിമര്‍ശനത്തിൽ അതൃപ്തി രേഖപ്പെടുത്തി സി.എസ്.സി

  • 18/10/2020

കുവൈറ്റ് സിറ്റി;   വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ വിമര്‍ശനത്തിനെതിരെ കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്റെ (സി.എസ്.സി). സി.എസ്.സിയുടെ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ നിഷ്‌ക്രിയമാണെന്ന  വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ വിമര്‍ശനത്തിൽ  സി.എസ്.സി അധികൃതർ അതൃപ്തി രേഖപ്പെടുത്തി.

ഉദ്യോഗസ്ഥൻ ഉന്നയിച്ച വിമര്‍ശനം അടിസ്ഥാനരഹിതമാണ്. സി.എസ്.സിയുടെ സംവിധാനങ്ങള്‍ വളരെ അധിതം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നോ, മറ്റേതെങ്കിലും സർക്കാർ ഏജൻസിയിൽ നിന്നോ ലഭിച്ച പൗരന്മാരുടെയും, താമസക്കാരുടെയും ഇടപാടുകൾ പ്രോസസ് ചെയ്യുന്നതിന് ഒരു തടസ്സവും സംഭവിച്ചിട്ടില്ലെന്നും അധികൃതർ  വ്യക്തമാക്കി.  സി.എസ്.സി പ്രതിച്ഛായ തകര്‍ക്കും വിധം അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച ഉദ്യോഗസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സി.എസ്.സി വിദ്യാഭ്യാസ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു.

Related News