ക്വാറന്റൈൻ കാലയളവിൽ മടക്കായത്രയ്ക്ക് വിലക്കില്ല

  • 18/10/2020

കുവൈറ്റ് സിറ്റി;  വിദേശ രാജ്യങ്ങളിൽ നിന്നും കുവൈറ്റിൽ  മടങ്ങിയെത്തുന്നവർക്ക് ക്വാറന്റൈൻ കാലയാളവിൽ മടക്കയാത്ര ചെയ്യാമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. 14 ദിവസത്തെ ക്വാറന്റൈൻ കാലയളവിനുളളിൽ തിരിച്ചെത്തിയവർക്ക് മടങ്ങിപ്പോകുന്നതിന് വിലക്ക് ഏർപ്പെടുത്തില്ലെന്നും അധികൃതർ വ്യക്തമാക്കി.  കൊവിഡ് വൈറസ് ലക്ഷണങ്ങളൊന്നും ഇല്ലാത്തവരാണെങ്കിൽ ക്വാറന്റൈൻ കാലയളവിനുളളിൽ തന്നെ  മടക്കയാത്രയ്ക്ക് അനുവദിക്കുെമെന്നും അധികൃതർ പറഞ്ഞു. 

അതേസമയം കുവൈറ്റിൽ എത്തുന്നവർ കൊവിഡ് നെ​ഗറ്റീവ് തെളിയിക്കുന്ന പിസിആർ പരിശോധന സർട്ടിഫിക്കറ്റ് കൈവശം വെക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. വിമാനത്താവളത്തിൽ എത്തുന്ന എല്ലാവരുടെയും താപനില പരിശോധിക്കുമെന്നും, 37 ഡി​ഗ്രി സെൽഷ്യസിന് മുകളിൽ താപനിലയുളളവർക്ക് വിമാനത്താവളത്തിൽ പ്രവേശിക്കാൻ അനുമതിയുണ്ടാവില്ലെന്നും, എല്ലാവരും മാസ്ക്കുകളും കൈയ്യുറകളും ധരിക്കണമെന്നും അധികൃതർ അറിയിച്ചു. 

Related News