വ്യാജ സ്വർണ്ണം; കുവൈറ്റിൽ ജ്വല്ലറി പൂട്ടിച്ചു

  • 19/10/2020

കുവൈറ്റ് സിറ്റി;  വ്യാജ സ്വർണ്ണം വിൽപ്പന നടത്തിയതിൽ കുവൈറ്റിൽ ജ്വല്ലറി പൂട്ടിച്ചു.  വാണിജ്യ വ്യവസായ മന്ത്രാലയമാണ് വ്യാജ സ്വർണ്ണം വിറ്റതിന് നിയമ നടപടി സ്വീകരിച്ചത്. കൂടുതൽ അന്വേഷണത്തിന് ജ്വല്ലറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ  പ്രോസിക്യൂഷന് കൈമാറിയതായി ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. നിയമലംഘനത്തിനെതിരെ പ്രോസിക്യൂഷൻ ആവശ്യമായ നടപടി സ്വീകരിക്കും.  പിടിച്ചെടുത്ത വ്യാജ സ്വർണ്ണത്തിന്റെ അളവ് വ്യക്തമല്ല. വലിയ ജ്വല്ലറിയായതിനാൽ കൂടുതൽ വ്യാജ സ്വർണ്ണങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Related News