കുവൈറ്റിൽ വിദേശിക്കെതിരെ കൂട്ടാക്രമണം; നെഞ്ചിന് കുത്തേറ്റു

  • 19/10/2020

കുവൈറ്റിൽ സിറിയൻ സ്വദേശിക്കെതിരെ കൂട്ടാക്രമണം. അഞ്ച് പേർ ചേർന്നാണ് 27 കാരനായ  സിറിയൻ സ്വദേശിയെ ആക്രമിച്ചത്. ആക്രമണത്തിൽ സിറിയൻ സ്വദേശിയുടെ നെഞ്ചിന് കുത്തേറ്റു. സിറിയൻ പൗരനെ ഉടൻ തന്നെ  ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്. ആക്രമണത്തിൽ അഞ്ച്   പേര് അടങ്ങുന്ന സംഘത്തിനും ചെറിയ പരിക്കേറ്റിട്ടുണ്ട്. കുവൈറ്റ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് പ്രതികളെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് അയയ്ക്കുകയും ചെയ്തു. കൂടുതൽ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ഇവരെ കസ്റ്റഡിയിൽ വിട്ടു.

Related News