കുവൈറ്റ്‌ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഡിസംബർ 5ന്

  • 19/10/2020

16-ാമത്‌ കുവൈറ്റ്‌ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഡിസംബർ 5ന് നടക്കും.   മന്ത്രി സഭാ യോഗത്തിൽ സർക്കാർ വക്താവ്‌ താരിഖ്‌ അൽ മുസറം ആണു ഇക്കാര്യം അറിയിച്ചത്‌. നാളെയാണ് നടപ്പു പാർലമെന്റിന്റെ അവസാന സമ്മേളനം സംഘടിപ്പിക്കുന്നത്‌. സമ്മേളനത്തിൽ അമീർ ഷൈഖ്‌ നവാഫ്‌ അൽ അഹമ്മദ്‌ അൽ സബാഹ്‌ സഭയെ അഭിസംബോധന ചെയ്തു കൊണ്ട്‌ സംസാരിക്കുമെന്നും അധികൃതർ അറിയിച്ചു.

ജനാധിപത്യ രീതിയിലുള്ള പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അര നൂറ്റാണ്ടിലേറെയായി നടത്തിയിട്ടുള്ള ഗള്‍ഫിലെ പ്രഥമ രാജ്യമാണ് കുവൈറ്റ്. കൂടാതെ,  സ്‌ത്രീകള്‍ക്ക് വോട്ടവകാശം അനുവദിച്ച ആദ്യ ഗള്‍ഫ് രാജ്യമാണെന്ന പ്രത്യേകതയുമുണ്ട് കുവൈറ്റിന്. 1963 ല്‍ പാര്‍ലമെന്റ് സംവിധാനം ഏര്‍പ്പെടുത്തിയ ഗള്‍ഫ് മേഖലയിലെ ആദ്യ രാജ്യമാണ് കുവൈറ്റ്. നാലുവര്‍ഷമാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന 50 അംഗ പ്രതിനിധികളുടെ കാലാവധി. രണ്ടര നൂറ്റാണ്ടായി കുവൈറ്റിന്റെ ഭരണസാരഥ്യം വഹിക്കുന്നത് സാബാ രാജകുടുംബമാണ്. അല്‍ സാബാ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ക്കൊപ്പം ഭരണം നിര്‍വഹിക്കുന്നു

Related News