റെസ്റ്റോറന്റുകളിലും കഫേകളിലും അപ്പോയിൻമെന്റ് സംവിധാനം; സാമ്പത്തിക പ്രതിസന്ധയിലേക്ക് .

  • 19/10/2020

കുവൈറ്റ് സിറ്റി;  റെസ്റ്റോറന്റുകളിലും കഫേകളിലും ഭക്ഷണം കഴിക്കുന്നതിന് അപ്പോയിന്റ്മെന്റ് സംവിധാനം ഏർപ്പെടുത്താനുള്ള മന്ത്രിസഭയുടെ തീരുമാനത്തിനെതിരെ  കുവൈറ്റ് അസോസിയേഷൻ ഓഫ് റെസ്റ്റോറന്റ്സ്, കഫേ ആൻഡ് കാറ്ററിംഗ് മേധാവി ഫഹദ് അൽ അർബാഷ്. ഈ തീരുമാനം കസ്റ്റമേഴ്സിനെ കുറയ്ക്കുമെന്നും, സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  കൊവിഡ് വ്യാപന പശ്ചാത്തലത്തിലുളള  സാമ്പത്തിക നഷ്ടം കാരണം 30 ശതമാനത്തിലധികം റെസ്റ്റോറന്റുകളും 70 ശതമാനം കഫേകളും കോടതിയെ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ഷീഷ  നിരോധിക്കാനുള്ള തീരുമാനം ധാരാളം കഫേകൾക്കും റെസ്റ്റോറന്റുകൾക്കും തിരിച്ചടിയായിട്ടുണ്ട്. കസ്റ്റമേഴ്സിനെ ആകർഷിക്കുന്ന ഷീഷ  നിരോധിച്ചത് റെസ്റ്റോറന്റ്  ഉടമകളുടെ വരുമാനത്തിന്റെ 90 ശതമാനം ഇടിവുണ്ടാക്കി.  കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കഫേകൾക്ക് തുടർച്ചയായ നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  റെസ്റ്റോറന്റുകളുടെയും കഫേകളുടെയും ഉടമകൾക്ക് ഉണ്ടായ വലിയ നഷ്ടം പരിഹരിക്കുന്നതിന് ഉചിതമായ പരിഹാരങ്ങൾ കാണുന്നതിന് അസോസിയേഷൻ നിരവധി സർക്കാർ ഏജൻസികളെ സമീപിച്ചിട്ടുണ്ടെന്നും അൽ അർബാഷ് കൂട്ടിച്ചേർത്തു. 

Related News