ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 46790 പേര്‍ക്ക് മാത്രം പുതുതായി രോഗം; 587 മരണം

  • 20/10/2020

ആശ്വാസമായി ഇന്നും രാജ്യത്തെ കൊവിഡ് കണക്കുകള്‍. പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതും രോഗബാധിതരേക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതുമാണ് ആശ്വാസമാകുന്നത്. 24 മണിക്കൂറിനിടെ 46,790  കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 75,97063 ആയി. ഇന്നലെ 587 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 1,15,197 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്. 1.52 ശതമാനമാണ് രാജ്യത്തെ കൊവിഡ് മരണനിരക്ക്. 69,720 പേര്‍ ഇന്നലെ രോഗമുക്തി നേടി. 88.63 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് രോഗമുക്തര്‍ 67 ലക്ഷം കടന്നു. 67,33.328  പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. ആകെ രോഗബാധിതര്‍ 76 ലക്ഷത്തിനടുത്ത് എത്തിയെങ്കിലും എട്ടുലക്ഷത്തില്‍ താഴെ രോഗികള്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.

Related News