കുവൈത്തിൽ 11 വയസ്സുകാരൻ ആത്മഹത്യചെയ്തു.

  • 23/02/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ സുലൈബിയ പ്രദേശത്ത്  11 വയസ്സുകാരൻ ആത്മഹത്യചെയ്തു. വീട്ടിലെ ബെഡ് റൂമിൻറെ  ഫാനിൽ ഇലട്രിക് കേബിൾ ഉപയോഗിച്ചാണ് ആത്മഹത്യചെയ്തതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  അറബ് വംശജനായ കുട്ടിയുടെ ആത്മഹത്യയെക്കുറിച്ച് ബന്ധുക്കളിൽനിന്ന് വിവരം ലഭിച്ച സുലൈബിയ പോലീസ് സ്റ്റേഷൻ സുരക്ഷാ ഉദ്യോഗസ്ഥർ ബന്ധുക്കളെ സമീപിച്ചപ്പോഴേക്കും കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടുപോകുന്നവഴിയിൽ മരണപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. 

ബെഡ് റൂമിന്റെ ഡോർ തുറക്കാത്തതിനെത്തുടർന്ന് സഹോദരങ്ങളും മാതാപിതാക്കളും ചേർന്ന് ഡോർ ബലമായി തുറന്നപ്പോൾ ആത്മഹത്യാ ചെയ്ത നിലയിൽ കുട്ടിയെ കണ്ടെത്തിയെന്നും ആശുപത്രിയിൽ കൊണ്ടുംപോകും വഴി മരണം സംഭവിക്കുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി. 

അപകടത്തിന്റെ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനും ആത്മഹത്യയുടെ ഉദ്ദേശ്യങ്ങൾ കണ്ടെത്തുന്നതിനുമായി സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചതായും കുട്ടിയുടെ മൃതദേഹം ഫോറൻസിക് മെഡിസിൻ ഡിപ്പാർട്മെന്റിലേക്ക്  മാറ്റി. 

Related News