കുവൈറ്റിൽ ഇന്ന് മഴക്കും മൂടൽമഞ്ഞിനും സാധ്യത; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം.

  • 24/02/2021

കുവൈറ്റ് സിറ്റി : മഴ കാരണം രാജ്യത്തെ ചില പ്രദേശങ്ങളിലെ കാലാവസ്ഥയുടെ അസ്ഥിരത കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ ആഭ്യന്തര മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെട്ടു. ഏതെങ്കിലും മാനുഷിക, സുരക്ഷ, ഗതാഗത സഹായങ്ങൾക്കായി വാഹന ഡ്രൈവർമാർ ശ്രദ്ധിക്കുകയും വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കുകയും അടിയന്തര ഫോൺ 112 ൽ വിളിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.  

മണിക്കൂറിൽ 08 - 32 കിലോമീറ്റർ വേഗതയിൽ കാറ്റും, ചിതറിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. , ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. പകൽ സമയത്ത് പ്രതീക്ഷിക്കുന്ന താപനില 19 ഡിഗ്രിയാണ്, രാത്രിയിൽ ഇത് 14 ഡിഗ്രിയായി കുറയുമെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 

Related News