വിറ്റിലിഗോയ്‌ക്കെതിരെ ഫലപ്രദമായ മരുന്ന് ഉൽ‌പാദിപ്പിക്കാനൊരുങ്ങി കുവൈറ്റ് സർവകലാശാല.

  • 24/02/2021

കുവൈറ്റ് സിറ്റി : വിറ്റിലിഗോയ്‌ക്കെതിരെ (വെള്ളപ്പാണ്ട്)  ഫലപ്രദമായ മരുന്ന് ഉൽ‌പാദിപ്പിക്കാനൊരുങ്ങി കുവൈറ്റ് സർവകലാശാല. കുവൈത്ത് യൂണിവേഴ്സിറ്റിയിലെ പേറ്റന്റ്സ് ബ്യൂറോ, വിറ്റിലിഗോ ചികിത്സയ്ക്കായി മരുന്ന് ഉത്പാദിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. കുവൈറ്റ് അധ്യാപകനും ഗവേഷകനുമായ മുഹമ്മദ് അൽ അൻസാരിക്ക് ഉൽ‌പാദന, വിപണന പേറ്റൻറ് കരാർ ലഭിച്ചതായി ഗവേഷണ സഹകരണ അസിസ്റ്റന്റ് ഡെപ്യൂട്ടി റെക്ടർ ഡോ. സൽമാൻ അൽ സബ ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

ഈ വർഷം അന്താരാഷ്ട്ര വിപണികളിൽ മരുന്ന് വിതരണം ചെയ്യുന്നതിനായി ജനുവരി 19 ന് ഒരു ഡച്ച് കമ്പനിയുമായി മരുന്ന് ഉൽപാദിപ്പിക്കുന്നതിനുള്ള കരാർ ഉണ്ടാക്കി. മെലാനിൻ കോശങ്ങളെ സജീവമാക്കുന്ന പ്ലാന്റ് വേർതിരിച്ചെടുത്ത വസ്തുക്കളുടെ മിശ്രിതവും ആന്റി ഓക്‌സിഡേഷൻ ഫലങ്ങളുള്ള  മരുന്നുകളും ചേരുവകളിൽ ഉൾപ്പെടുന്നുവെന്ന് ഡോ. അൽ-സബ പറഞ്ഞു.

Related News