മാർച്ച് 7 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂറും പ്രവർത്തിക്കും; സിവിൽ ഏവിയേഷൻ .

  • 24/02/2021

കുവൈറ്റ് സിറ്റി : ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിലെ എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അബ്ദുല്ല അൽ രാജി 24 മണിക്കൂറും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു പ്രവർത്തിക്കാൻ  സർക്കുലർ ഇറക്കി.

നാഷണൽ ഏവിയേഷൻ സർവീസസ് കമ്പനിയുടെ (നാസ്) ജനറൽ മാനേജരെ അഭിസംബോധന ചെയ്ത സർക്കുലറിൽ  അടുത്ത മാർച്ച് 7 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂർ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചു, കുവൈറ്റ് വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾ സമയ സ്ലോട്ടുകൾ മാറ്റുന്നതിനുള്ള അപേക്ഷകൾ  സിവിൽ ഏവിയേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ നൽകണമെന്നും സർക്കുലറിൽ പറയുന്നു. 

എന്നാൽ  വിദേശികളുടെ  മടങ്ങിവരവിനായി വ്യോമമേഖല തുറക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ  രാവിലെ 4 മുതൽ രാത്രി 8 വരെയാണ് വീമാനത്താവളം പ്രവർത്തിക്കുന്നത്. 

1026056-2.jpg

Related News