കോവിഡ് വാക്‌സിൻ നൽകാൻ കുവൈത്തിലെ സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും അനുമതി നൽകും.

  • 25/02/2021

കുവൈത്ത് സിറ്റി : കുവൈത്തിൽ  കോവിഡ് വാക്‌സിൻ  നൽകാനായി സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും സർക്കാർ അനുമതി നൽകും . ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനുകൾ കുത്തിവയ്ക്കുന്നതിനായി പ്രത്യകം സജ്ജീകരിച്ച കേന്ദ്രങ്ങളോ, കെട്ടിടങ്ങളോ  ആയിരിക്കണം, കൂടാതെ വാക്‌സിൻ  നിർമാണ കമ്പനിയിൽ നിന്നോ പ്രാദേശിക ഏജന്റുമാരിൽ നിന്നോ നേരിട്ട് വാങ്ങാവുന്നതാണ്. ഇതിനായി ആരോഗ്യ മന്ത്രാലയം നൽകുന്ന പ്രത്യേക ലൈസൻസും നേടിയിരിക്കണം. പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനായി ആരോഗ്യ മന്ത്രാലയം ഒരുക്കിയ ഓട്ടോമാറ്റഡ് സംവിധാനം വഴി എല്ലാ മാനദണ്ഡങ്ങളും പാലിച്ചതിന് ശേഷം മാത്രമേ കുത്തിവെപ്പിന് അനുമതി നൽകുകയുള്ളൂ. 

Related News