താമസിക്കാൻ ആളില്ല; കുവൈറ്റിൽ അപ്പാർട്ട്മെന്റിന്റെ വാടക 190 ദിനാറിലും താഴെ

  • 20/10/2020



കുവൈറ്റ് സിറ്റി;   കുവൈറ്റിൽ അപ്പാർട്ട്മെന്റിന്റെ വാടക കുറയുന്നു.  ഏറ്റവും ജനപ്രിയമായ നഗരപ്രദേശങ്ങളിൽ പോലും അപ്പാർട്ട്മെന്റിന്റെ വാടക കുറയുന്നുവെന്നാണ് റിപ്പോർട്ട്. കൊവിഡ് പശ്ചാത്തലത്തിൽ  നേരിട്ട പ്രതിസന്ധി മൂലം താമസക്കാരെ കിട്ടാനില്ലാത്തതാണ് വാടക കുറയാൻ പ്രധാന കാരണം.   ജനപ്രിയ പ്രദേശങ്ങളായ സാൽമിയ, ഹവല്ലി എന്നീ ഏരിയയിലെ വാടക 15 മുതൽ 20 ശതമാനം വരെ കുറഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 

 ഒരു ബെഡ് റൂം അടങ്ങുന്ന അപ്പാർട്ട്മെന്റിന്   190 ദിനാറിൽ താഴെയാണ് വാടക.  രണ്ട് ബെഡ് റൂം അടങ്ങുന്ന അപ്പാർട്ട്മെന്റിന് 240 ദിനാറിനും താഴെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.  ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ വാടക യഥാക്രമം കെഡി 230 ഉം കെഡി 280 ഉം ആയിരുന്നു. മഹബൗള, ഖൈതാൻ എന്നീ ഏരിയയിൽ അപ്പാർട്ട്മെന്റിന്റെ വാടക 25 ശതമാനം കുറഞ്ഞു. ഒരു ബെഡ് റൂം അടങ്ങുന്ന അപ്പാർട്ട്മെന്റിന് വാടക  ഇപ്പോൾ 140ദിനാറാണ്.  രണ്ട് ബെഡ് റൂം അടങ്ങുന്ന അപ്പാർട്ട്മെന്റിന് വാടക  260 ദിനാറിൽ  നിന്ന്  190 ദിനാറായി കുറഞ്ഞു. 

Related News