ഇന്ന് 60 -ാമത് ദേശീയ ദിനം; ആഘോഷപ്പൊലിമകളില്ലാതെ കുവൈറ്റ്.

  • 25/02/2021

കുവൈറ്റ് സിറ്റി :  ഫെബ്രുവരി 25 , ഇന്ന്  കുവൈത്തിന്റെ 60 മത്  ദേശീയദിനം. നാളെ വിമോചനത്തിന്റെ 30 മത് വാർഷികവും.  ബ്രിട്ടിഷ് അധീനതയില്‍നിന്നു സ്വാതന്ത്ര്യം നേടിയതിന്‍റെ വാര്‍ഷികമാണ് കുവൈറ്റ് ജനത ദേശീയ ദിനമായി ആചരിക്കുന്നത്. നാളെ ഇറാഖ് അധിനിവേശത്തില്‍നിന്ന് മോചനം നേടിയതിന്‍റെ മുപ്പതാം  വാര്‍ഷികമാണ്. സ്വാതന്ത്ര്യ-വിമോചന ദിനങ്ങള്‍ കുവൈത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആഘോഷം തന്നെയാണ്, എന്നാൽ ഇത്തവണ എല്ലാ ആഘോഷങ്ങൾക്കും കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാൽ എല്ലാത്തരം ആഘോഷങ്ങൾക്കും ഒത്തുചേരലുകൾക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. കടുത്ത നീരിക്ഷണത്തിലാണ് എല്ലായിടങ്ങളും, ആഘോഷങ്ങളും ഒത്തുചേരലുകളും റാലികളും നടക്കുന്ന ഗൾഫ് റോഡ് ഇത്തവണ ശക്തമായ നിരീക്ഷണത്തിലാണ്, ഗൾഫ് റോഡിലെ കടൽത്തീരത്തുള്ള  എല്ലാ പാർക്കിങ്ങുകളും  നേരത്തെ തന്നെ അടച്ചുപൂട്ടി.    

ബ്രിട്ടിഷ് അധീനതയിൽനിന്ന് കുവൈത്തിന് സ്വാതന്ത്ര്യം ലഭിച്ചത് 1961 ജൂൺ 19നാണ്. ആദ്യ 2 വർഷം ദേശീയദിനം ജൂൺ 19നായിരുന്നു. കുവൈത്ത് സ്വതന്ത്രമാകുന്നതിന് പ്രധാന പങ്കുവഹിച്ച ഭരണാധികാരി ഷെയ്ഖ് അബ്ദുല്ല അൽ സാലെം അൽ സബാഹിന്റെ കിരീടധാരണ തീയതിയുമായി ബന്ധപ്പെടുത്തി 1964ൽ ആണ് ദേശീയദിനാഘോഷം ഫെബ്രുവരി 25  ലേക്ക് മാറ്റിയത്. 

Related News